Sunday, November 9, 2014

പഴം പ്രഥമൻ Pazham Pradhaman





കേടാവാൻ തുടങ്ങിയ പഴം കണ്ടപ്പോ ഒരു ഐഡിയ....
പഴം കൊണ്ട് പ്രഥമൻ ഉണ്ടാക്കാം എന്ന് ടിവി-ഇൽ ഒക്കെ കണ്ടിട്ടുണ്ട്...
ഞാനും ഒന്ന് ശ്രമിച്ചു നോക്കി ....നല്ല അടിപൊളി ടേസ്റ്റ്...
By : Divya Binu

നന്നായി പഴുത്ത പഴം 2-3
ചൗവരി 2 tsp ഇത്തിരി ചൂട് വെള്ളത്തിൽ കുതിർത്ത് വെക്കണം
ശർക്കര 1/4 kg ഉരുക്കി വെക്കണം
1/2 മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ എടുത്തു വെക്കണം
തേങ്ങ കൊത്തും വേണം...

പഴം ചെറു കഷണങ്ങൾ ആക്കി കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക
(പഴം നെയ്യിൽ വരട്ടി ആണ് എല്ലാവരും ചെയ്യാർ എന്ന് തോന്നുന്നു... cholestrol ഒരു പ്രശ്നം ആയതു കൊണ്ട് ആണ് അത് ഒഴിവാക്കിയത്...)

വെന്ത പഴം തവി ഉപയോഗിച്ച് നന്നായി ഉടച്ചു ചേർക്കണം....
അതിലേക്കു കുതിർത്ത ചൗവരി കൂടി ചേർത്ത് വേവിക്കുക....
വെള്ളം കുറഞ്ഞു വരുമ്പോൾ ശർക്കര പാനി ചേർക്കുക...
എല്ലാം കൂടി നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക
ഇനി അത് കൂടി നന്നായി കുറുക്കി എടുക്കണം....

ഇനി നമ്മുടെ ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക...
പാനിൽ 1 tsp നെയ്‌ ഒഴിച്ച് തേങ്ങ കൊത്ത് വറുത്തു ഇതിൽ ചേർക്കുക..

അടിപൊളി പഴ പ്രഥമൻ റെഡി.

കോളിഫ്‌ളവർ പായസം






അയ്യേ...ഇത് എന്തോന്ന് ?? ഇവന് വേറെ പണിയൊന്നും ഇല്ലേ ? കോളിഫ്‌ളവർ പായസം പോലും.....എന്നല്ലേ നിങ്ങൾ ഇപ്പോൾ വിചാരിച്ചത് ?? ഇതുതന്നെയാണ് ഞാനും ഈ ഐറ്റം ഒരു ടെലിവിഷൻ ചാനലിൽ കണ്ടപ്പോൾ വിചാരിച്ചത്. പക്ഷെ ഇതുവരെ കേൾക്കാത്തതും, രുചിച്ചു നോകാത്തതും ആയതുകൊണ്ട് ഒന്ന് പരീക്ഷിക്കാം എന്ന് വിചാരിച്ചു ഉണ്ടാക്കിയതാ....സംഗതി വളരെ രുചികരം! ക്വാളിഫ്‌ളവർ ആണെന്ന് ഒരാള്ക്കും മനസ്സിലായതുപൊലുമില്ല. വീട്ടിലെ എല്ലാര്ക്കും വളരെ ഇഷ്ടമായി. മിനിട്ടുകൾക്കുള്ളിൽ പാത്രം കാലി !! ഇനി നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം ...

ആവശ്യമുള്ള ചേരുവകൾ:

കോളിഫ്‌ളവർ - 1/2 കിലോ
കണ്ടൻസ്ഡ് മില്ക്ക് (മില്‍ക്ക് മെയ്ഡ്) - 300 ml
പശുവിൻ പാല് - 1/2 ലിറ്റർ
അണ്ടിപരുപ്പ് , ഉണക്ക മുന്തിരി - ആവശ്യത്തിനു
കുങ്കുമ പൂവ് - ഒരു നുള്ള്
നെയ്യ് - 3 ടേബിൾ സ്പൂണ്‍

പാചക രീതി :

കോളിഫ്‌ളവർ കഴുകി വൃത്തിയാക്കി വളരെ ചെറുതായി ഗ്രയിറ്റ് ചെയ്ത് വെക്കുക.

4 ടേബിൾ സ്പൂണ്‍ പാലിൽ കുങ്കുമ പൂവ് ചേർത്ത് മിക്സ്‌ ചെയ്തു വെക്കുക.

ഒരു പാനിൽ 1 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് അണ്ടിപരുപ്പ് , ഉണക്ക മുന്തിരി എന്നിവ വറുത്ത് മാറ്റി വെക്കുക .

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്കു ഗ്രയിറ്റ് ചെയ്ത് വെച്ചിരിക്കുന്ന ക്വാളിഫ്‌ളവർ ഇട്ടു നല്ലപോലെ വഴറ്റിയെടുക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ ക്വാളിഫ്‌ളവറിന്റെ പച്ച ചുവ മാറികിട്ടും.

ഇനി ഇതിലേക്ക് പാല് ചേർത്ത് തിളപ്പിക്കുക. പാല് അടിയില്‍ പിടിച്ചു കരിയാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. പാല് തിളച്ചു വരുമ്പോൾ തീ കുറച്ചു വെച്ച് അതിലേക്കു കണ്ടൻസ്ഡ് മില്ക്ക് ചേർക്കുക. എല്ലാം നല്ലപോലെ ഇളക്കി യോചിപ്പിച്ചു പാല് കുറുകി വരുമ്പോൾ തീ അണക്കുക. ഇനി ഇതിലേക്ക് പാലിൽ കുതിർത്തി വെച്ചിരിക്കുന്ന കുങ്കുമ പൂവ് ചേർത്ത് ഇളക്കുക. തണുക്കുമ്പോള്‍ പായസം അല്പം കൂടി കുറുകിയിരിക്കും. അത് കണക്കാക്കി വേണം അടുപ്പില്‍ നിന്നും വാങ്ങാന്‍.

ഇനി വറുത്തു വച്ചിരിക്കുന്ന അണ്ടിപരുപ്പ് , ഉണക്ക മുന്തിരി എന്നിവ ചേർക്കുക.

കോളിഫ്‌ളവർ പായസം തയ്യാർ !!

അരി പായസം




അരി പായസം

അരി -കാല്‍ കപ്പ്

പാല്‍ -2 പാക്കറ്റ്

പഞ്ചസാര -1 കപ്പ്

ഏലക്ക -4

അണ്ടിപരിപ്പ് -10

മുന്തിരിങ്ങ -20
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ പാലും അത്രയും തന്നെ വെള്ളവും ഒഴിച്ച് അരിയിട്ട് വേവിക്കുക.വേവാറാകുമ്പോള്‍
പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്തു വാങ്ങിയശേഷം അണ്ടിപരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു
ചേര്‍ത്തു വാങ്ങുക.

ONAM SPECIAL SAGO-BANANA PAYASAM





Ingredients

1.Chawwari (Sago/ sabudana) - 2 cup (1 hr soaked in normal water)
2.Ripe Banana ( Nannaayi pazhutha nenthrapazham) - 2 ( chopped into small pieces)
3.Ghee...2 tbsp
4.Nuts & Kismis fried in ghee -
5.Milkmaid - 1 tin (OR sugar as required)
6.Thin coconut milk - 2-3 cups (randaam paal)
7.Thick coconut milk - 3-4 cups (Onnaam paal)
8.Saffron (Kumkumappoo) - a pinch

Method

1.In a thick bottomed pan, start cooking soaked sago with a cup of thin coco:milk.
Cover with a lid but keep stirring in between so that it doesn't get stuck on the bottom of the pan.
2.After 5 minutes add the chopped bananas (either sauted slightly in ghee or plainly covered and cooked ...u can add sugar if necessary) and pour enough thin coco: milk ...cover and cook again..and keep stirring in between..
3.Once both sago and bananas are cooked well , add milkmaid and thick coco: milk and simmer it for a few minutes.
4.Now garnish with items 3 & 4 ...

Eazy Neyy Payasam





Ingredients:-

Broken red rice - 3/4 cup
Dark jaggery - 350g (Melted)
Ghee - 6tb sp
Salt - 1/4 tsp

How to?

Wash and cook broken red rice with 4-5 cups of water in a cooker. Let it cook very well, until its look like rice porridge. Let it cool. {{I have mentioned about more water, coz the cooked rice porridge becomes think when its cool. Thereafter it will be difficult to mash without lumps.}}

Melt jaggery in a saucepan and drain it into the rice porridge with a strainer and bring to boil. When the mixture starts boiling, generously add 6 tb sp ghee and mix well. Add salt. Let it boil for sometime. Very delicious neipaayasam is ready...

(This is the same tastier payasam that we get as prasadam from temples)